Home » » ഒളിച്ചു കളിക്കിടെ 8 വയസ്സുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിച്ചൂ..... 17 കാരന്‍ പിടിയില്‍....

ഒളിച്ചു കളിക്കിടെ 8 വയസ്സുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിച്ചൂ..... 17 കാരന്‍ പിടിയില്‍....

ഒളിച്ചു കളിക്കിടെ 8 വയസ്സുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിച്ചൂ..... 17 കാരന്‍ പിടിയില്‍....ഒളിച്ചു കളിക്കിടെ 8 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച 17 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പത്തോളം കുട്ടികള്‍ ചേര്‍ന്ന് ഒളിച്ചു കളിക്കുമ്പോഴാണ് പീഡനം നടന്നത്. എരുമേലി ശ്രീനിപുരം കോളനിയിലാണ് സംഭവം. കളിയുടെ ഭാഗമായി പതിനേഴുകാരന്റെ വീട്ടിനുള്ളില്‍ പെണ്‍കുട്ടിയും പ്രതിയും ഒളിച്ചിരിക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ ബലമായി പതിനേഴുകാരന്‍ പീഡിപ്പിക്കുകയായിരുന്നുവത്രേ. ഇതിനിടയില്‍ ബഹളംവെച്ച പെണ്‍കുട്ടിയുടെ വായില്‍ പ്രതി തുണി തിരുകി . അതിനാല്‍ പെണ്‍കുട്ടിയുടെ നിലവിളി പുറത്തറിഞ്ഞില്ല. മറ്റ് കുട്ടികള്‍ ഇവരെ ഏറെ നേരം കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിട്ടും പീഡന വിവരം ആരോടും പറയരുതെന്ന പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് കുട്ടി വിവരം പുറത്തു പറഞ്ഞില്ല. എന്നാല്‍ കുറേ ദിവസം സ്‌കൂളില്‍ പോകാതെയായതിനാല്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടി പേടിയും അസ്വസ്ഥതയും പ്രകടപ്പിച്ചതിനാല്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം കുട്ടി തുറന്നു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് പ്രതിയുടെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.