അബുദാബി: അനാശാസ്യത്തില്‍ പെട്ട് പിടിയിലാകുന്ന സ്ത്രീകളെ ഉപയോഗിച്ച് അബുദാബിയില്‍ പെണ്‍വാണിഭം നടത്തിയ മൂന്ന് പോലീസുകാരെ അറസ്റ്റുചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ നാലുവര്‍ഷമായി അബുദാബിയിലെ ഫ്ളാറ്റുകളും ഹോട്ടലും ആളൊഴിഞ്ഞ കടമുറികളും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ഉയര്‍ന്ന തുകയ്ക്ക് വിളിച്ചുവരുത്തുകയും അനാശ്യാസ്യപ്രവര്‍ത്തത്തിന് വിധേയരായിട്ടുള്ള സ്ത്രീകളെ കൂടെ നിര്‍ത്തിയുമാണ് ഇവര്‍ കച്ചവടം കൊഴുപ്പിച്ചത്.
ഇവര്‍ക്ക് ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ മുഖേനെയാണ് സ്ത്രീകള്‍ ഇവരുടെ കൈകളിലേയ്ക്ക് എത്തുന്നതായും ഇവര്‍ പോലീസിനോട് പറഞ്ഞതായാണ് മൊഴി. ഇങ്ങനെ ഏഷ്യക്കാരനായ ഏജന്റ് കൊണ്ടുവന്ന സ്ത്രീക്ക് വേണ്ടിയുള്ള വാക്കേറ്റമാണ് ഇവരെ കുടുക്കിയത്.