Home » » അമ്മയെ തല്ലിയ മകന് 5 വര്‍ഷം തടവും 2400 ചാട്ടവാറടിയും

അമ്മയെ തല്ലിയ മകന് 5 വര്‍ഷം തടവും 2400 ചാട്ടവാറടിയും

അമ്മയെ തല്ലിയ മകന് അഞ്ചു വര്‍ഷം തടവും 2400 ചാട്ടവാറടിയും ശിക്ഷ നൽകാൻ സൗദിയിലെ മക്ക കോടതിയുടെ വിധി.കാറില്‍ യാത്ര ചെയ്യുമ്പോഴാണ് യുവാവ് മാതാവിനെ മര്‍ദിച്ചത്.മകന്‍റെ മര്‍ദനത്തില്‍ മാതാവിന്‍റെ പല്ലുകള്‍ കൊഴിഞ്ഞിട്ടുണ്ട്.തുടര്‍ന്ന് പോലീസില്‍ അഭയം തേടിയ മാതാവിനെ 
ആശുപത്രിയിലാക്കുകയും മകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു .കോടതിയിൽ ഹാജരാക്കിയ യുവാവിനെ 40 തവണയായി പരസ്യമായി 60 ചാട്ടവാറടി നൽകാനും കൂടാതെ പല്ലുകള്‍ പറിച്ചെടുക്കാനും,അഞ്ച് വര്‍ഷം തടവും നൽകാനും കോടതി വിധിക്കുകയായിരുന്നു.മക്ക കോടതി ജഡ്ജി തുര്‍ക്കി അല്‍ കര്‍നിയുടേതാണ് വിധി.മര്‍ദനത്തിനിരയായ ആളുടെ അതേ അളവില്‍ തന്നെ മര്‍ദിച്ചവനും ശിക്ഷ എന്ന സൗദി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.