Home » » കേരള പൊറോട്ടയുടെ ദൂഷ്യവശങ്ങള്‍

കേരള പൊറോട്ടയുടെ ദൂഷ്യവശങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ പൊറോട്ട എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്. പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത്. ഹോട്ടലില്‍ കയറിയാല്‍ പൊറോട്ടയും ഇറച്ചിയുമെന്നതാണ് പലരുടേയും ഭക്ഷണശീലവും. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു പുറത്തും കേരളാപൊറോട്ടയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ഇതുകൊണ്ടുതന്നെയാണ് കേരളാപൊറോട്ടയ്ക്ക പ്രാധാന്യമേറുന്നതും. സ്വാദിഷ്ടമായ ഭക്ഷണമാണെങ്കിലും പൊറോട്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. മലബാറില്‍ നിന്നാണ് കൂടുതല്‍ ക്യാന്‍സര്‍ രോഗികളെന്നതും ഇതിന് പ്രധാന കാരണം പൊറോട്ടയാണെന്നതും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.