Home » » ഫേസ്‌ബുക്ക്‌ പ്രണയം ചതിച്ചു; വീട്ടമ്മയെ വെടിവച്ചുകൊന്ന്‌ യുവാവ്‌ ജീവനൊടുക്കി

ഫേസ്‌ബുക്ക്‌ പ്രണയം ചതിച്ചു; വീട്ടമ്മയെ വെടിവച്ചുകൊന്ന്‌ യുവാവ്‌ ജീവനൊടുക്കി

mangalam malayalam online newspaper
ജബല്‍പുര്‍: ഫേസ്‌ബുക്ക്‌ പ്രണയത്തില്‍ കബളിപ്പിക്കപ്പെട്ടുവെന്നു തോന്നിയ യുവാവ്‌ മൂന്നുമക്കളുടെ അമ്മയായ സ്‌ത്രീയെ വെടിവച്ചുകൊന്ന ശേഷം സ്വയം നിറയൊഴിച്ചു മരിച്ചു.
കഴിഞ്ഞ രണ്ടുമൂന്നുമാസമായി ഫേസ്‌ബുക്കിലൂടെ സ്‌ഥിരമായി ഇടപെടാറുണ്ടായിരുന്ന ജ്യോതി കോരി എന്ന 44 വയസുകാരിയെയാണു ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറുകാരനായ വിനീത്‌കുമാര്‍(25) നാടന്‍തോക്കുകൊണ്ടു വെടിവച്ചുകൊന്നത്‌. ജ്യോതി വിവാഹിതയാണെന്നും മൂന്നുമക്കളുടെ അമ്മയാണെന്നും ഇവരെ കാണാനായി ഇവരുടെ നാടായ ജബല്‍പുരിലെത്തിപ്പോഴാണ്‌ വിനീത്‌കുമാര്‍ അറിയുന്നത്‌. ചതിക്കപ്പെട്ടെന്നുതോന്നിയ വിനീത്‌ ഇവര്‍ക്കുനേര്‍ക്കു നിറയൊഴിക്കുകയായിരുന്നു. നെഞ്ചിനു വെടിയേറ്റ സ്‌ത്രീ ഉടന്‍തന്നെ മരിച്ചു. തുടര്‍ന്നു വഴിയരികില്‍വച്ചുതന്നെ വിനീത്‌ സ്വയം നിറയൊഴിച്ചു. ഇതുകണ്ട വഴിയാത്രക്കാരനാണ്‌ ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചത്‌.
ആശുപത്രിയില്‍ എത്തിച്ച ഇയാളില്‍നിന്നു മരിക്കും മുമ്പ്‌ പോലീസ്‌ മൊഴി രേഖപ്പെടുത്തി. ജോലി കണ്ടുപിടിക്കാന്‍ ഡല്‍ഹിക്കുപോകുകയാണെന്നു പറഞ്ഞാണ്‌ യുവാവ്‌ വീട്ടില്‍നിന്നിറങ്ങിയത്‌.