Home » » ആറ്റിങ്ങല്‍ കൊലപാതകം; ഫോണിലും വാട്‌സ് ആപ്പിലും നഗ്‌നചിത്രങ്ങള്‍;കാമുകനൊപ്പം പൊയ്‌ക്കൊള്ളാന്‍ ലിജേഷ് പറഞ്ഞിട്ടും വെറുതേവിട്ടില്ല

ആറ്റിങ്ങല്‍ കൊലപാതകം; ഫോണിലും വാട്‌സ് ആപ്പിലും നഗ്‌നചിത്രങ്ങള്‍;കാമുകനൊപ്പം പൊയ്‌ക്കൊള്ളാന്‍ ലിജേഷ് പറഞ്ഞിട്ടും വെറുതേവിട്ടില്ല

എട്ട് മാസം മുമ്പാണ് അനുശാന്തിയും നിനോമാത്യുവും തമ്മില്‍ അവിഹിത ബന്ധം തുടങ്ങിയതെങ്കിലും വളരെ വേഗം തന്നെ ഇവര്‍തമ്മില്‍ പിരിയാനാവാത്ത അടുപ്പത്തിലാവുകയായിരുന്നു. മിക്കദിവസങ്ങളിലും രാത്രിയില്‍ ആലംകോട്ടുള്ള അനുശാന്തിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു നിനോ.
ഇവിടെവച്ച് അനുശാന്തിയുടെ അറിവോടുകൂടി പകര്‍ത്തപ്പെട്ട നഗ്‌നചിത്രങ്ങളും വീഡിയോകളും കണ്ട് പോലീസ് പോലും പകച്ചുനില്‍ക്കുകയായിരുന്നു. കൂടാതെ വാട്‌സ് ആപ്പില്‍ കൂടി ഇവര്‍ പരസ്പരം കൈമാറിയ ഇരുവരുടെയും നഗ്‌നചിത്രങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. നിനോ മാത്യുവിന്റെ ബാഗില്‍ നിന്നും അനുശാന്തിയുടെ അടിവസ്ത്രങ്ങളും മറ്റും കണ്ടെത്തിയിരുന്നു.
ഒരിക്കല്‍ നിനോമാത്യു അയച്ച മെസേജ് കണ്ട് ഭര്‍ത്താവ് ലിജേഷ് അനുശാന്തിയോട് നിനക്കിഷ്ടമുണ്ടെങ്കില്‍ അവന്റെകൂടെ പോയി താമസിക്കാന്‍ പറഞ്ഞപ്പോള്‍ ഇനിയുണ്ടാവില്ലെന്നായിരുന്നു അനുവിന്റെ മറുപടി. ഇക്കാര്യം നിനോയെ അറിയിക്കുകയും നിനോ, ലിജേഷിന്റെ ഫോണ്‍നമ്പര്‍ വാങ്ങിക്കുകയും ചെയ്തിരുന്നു. നിനോ, ലിജേഷുമായി ഫോണില്‍ ഇതിനെപ്പറ്റി സംസാരിക്കുകയും ഭീഷണിപ്പെടുത്തിയതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
സംഭവദിവസം ലിജേഷിന്റെ വീട്ടില്‍വച്ച് അമ്മയുടെ മുന്നില്‍വച്ച് ഫോണില്‍ സംസാരിച്ചപ്പോള്‍ പന്തികേട് തോന്നിയ ഓമനയമ്മ ഇതിനെക്കുറിച്ച് നിനോയെ ചോദ്യം ചെയ്തതാണ് ഓമനയമ്മയെയും കുഞ്ഞിനെയും വകവരുത്താന്‍ പ്രേരണയായതെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് അറിവ് ലഭിച്ചു. അനുശാന്തി കുഞ്ഞിനെ കൊല്ലാന്‍ പറഞ്ഞില്ലെങ്കിലും ലിജേഷിനെ ഒഴിവാക്കിയാല്‍ മാത്രമേ നമ്മള്‍ തമ്മില്‍ ഒരുമിക്കാന്‍ കഴിയുള്ളൂവെന്ന് നിനോയോട് പറഞ്ഞിരുന്നു.
കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ഒരു ഭാരമാകുമെന്ന് കരുതിയാകണം കുഞ്ഞിനെയും നിനോ ഒഴിവാക്കിയത്. കുഞ്ഞിനെ കൊല്ലാനുള്ള പദ്ധതി രഹസ്യമായിവച്ചിരുന്നതുമൂലമായിരിക്കാം അവസാനം അനുശാന്തിക്കയച്ച സന്ദേശം ഒരു സര്‍പ്രൈസ് ഗിഫ്റ്റുണ്ടെന്നായിരുന്നു. അനുശാന്തിയെ തെളിവെടുപ്പിനു കൊണ്ടുവരാന്‍ ജനരോഷം ഭയന്ന് പോലീസ് ബുദ്ധിമുട്ടുകയാണ്.നിനോ മാത്യുവും അനുശാന്തിയും യാതൊരു ബാദ്ധ്യതകളുമില്ലാതെ ഒന്നിച്ചു താമസിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനായി നിനോയും അനുശാന്തിയും ആദ്യം സ്വന്തം കുടുംബവുമായി അകലാന്‍ തീരുമാനിക്കുകയായിരുന്നു. കുറച്ചു നാളുകളായി ലിനോ ഭാര്യയുമായി യാതൊരടുപ്പവും പുലര്‍ത്തിയിരുന്നില്ല. ഒരേ വീട്ടില്‍ ഭാര്യയും മകളും താഴത്തെ നിലയിലും ഇയാള്‍ മുകളിലത്തെ നിലയിലുമായി മാസങ്ങളായി കഴിയുകയായിരുന്നു.
നിനോയുടെ നിര്‍ദ്ദേശ പ്രകാരം അനുശാന്തിയും വീട്ടുകാരുമായി അകല്‍ച്ച പാലിച്ചിരുന്നു. വീട്ടില്‍ ഉള്ളപ്പോള്‍ പ്രോജക്ട് വര്‍ക്ക് എന്നു പറഞ്ഞ് എപ്പോഴും മുകളിലത്തെ നിലയില്‍ കഴിഞ്ഞു. കുട്ടിയെപ്പോലും അടുപ്പിച്ചിരുന്നില്ല. രാത്രി ഏറെ വൈകിയും മുകളില്‍ തന്നെ കഴിഞ്ഞിരുന്നു. ജോലി സ്ഥലത്തു നിന്നു വല്ലപ്പോഴും വരുന്ന ഭര്‍ത്താവിനോടു പോലും കുറേ നാളായി അടുപ്പം കാട്ടിയിരുന്നില്ലെന്ന് പറയപ്പെടുന്നു. ജോലിത്തിരക്കാണെന്നാണ് ഭര്‍ത്താവ് ലിജീഷ് ആദ്യമൊക്കെ കരുതിയത്.
എന്നാല്‍ മറ്റാരോടോ അതിരുവിട്ട് ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് വഴക്കിട്ടു. യാതൊരു മടിയും കൂടാതെ അതിനെ ന്യായീകരിക്കാനാണ് അനുശാന്തി ശ്രമിച്ചത്. അന്നാണ് വേണമെങ്കില്‍ നിനോയ്‌ക്കൊപ്പം പൊയ്‌ക്കൊള്ളാന്‍ ലിജേഷ് ഭാര്യയോടു പറഞ്ഞത്. അനുശാന്തിയുമായുള്ള ബന്ധത്തിനുവേണ്ടി ആദ്യം സ്വന്തം ഭാര്യയെ ഒഴിവാക്കിയ നിനോ തുടര്‍ന്ന് തങ്ങളുടെ ഒത്തുചേരലിന് തടസമായി നില്‍ക്കുന്നത് അനുശാന്തിയുടെ ഭര്‍ത്താവും ഭര്‍തൃ മാതാവും കുഞ്ഞുമാണെന്നു കണ്ടാണ് അവരെ ഒഴിവാക്കാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
ഇതിനായി പല പദ്ധതികളും ഇവര്‍ ആസൂത്രണം ചെയ്തു. അവസാനമാണ് വീട്ടില്‍ കവര്‍ച്ചാ നാടകം അരങ്ങേറാന്‍ തീരുമാനിച്ചത്. കവര്‍ച്ചയ്‌ക്കെത്തിയ ആള്‍ മല്‍പ്പിടിത്തത്തിനിടയില്‍ മൂന്നു പേരെയും വകവരുത്തിയതാണെന്ന് പോലീസിനെ ധരിപ്പിക്കാനായാല്‍ കുറച്ചു കഴിയുമ്പോള്‍ അന്വേഷണം വഴിമുട്ടുമെന്നും ആ തക്കം നോക്കി കമ്പനി മാറുന്നു എന്ന വ്യാജേന തങ്ങള്‍ക്ക് ഗള്‍ഫിലേക്കു കടക്കാമെന്നുമാണ് കാമുകീകാമുകന്മാര്‍ കരുതിയത്. അതിനായി എല്ലാ കരുക്കളും നീക്കിയ ശേഷമാണ് കൊല നടത്തുന്നതിനായി നിനോ മാത്യു കാമുകിയുടെ വീട്ടില്‍ എത്തിയത്.
ലിജീഷിനൊപ്പം കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് നിനോ വീട്ടില്‍ പരിചയപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഓമന നിനോയെ സ്വീകരിച്ചിരുത്തി. ചായ ഉണ്ടാക്കുന്നതിനായി അടുക്കളയിലേക്ക് പോകുമ്പോഴാണ് ബേസ് ബാള്‍ ബാറ്റ് കൊണ്ട് നിനോ ഓമനയുടെ തലയ്ക്കടിച്ചത്. ഇവര്‍ തറയില്‍ വീണപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങി. ഉടന്‍ ബാഗില്‍ നിന്നു വെട്ടുകത്തി എടുത്ത് കുട്ടിയെ തുരുതുരെ വെട്ടിക്കൊലപ്പെടുത്തി. അതിനു ശേഷമാണ് ഓമനയെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് ലിജീഷ് വരുന്നതുവരെ കാത്തിരുന്ന് മുളകുപൊടി വിതറി അയാളെയും വെട്ടി. വെട്ടു കൊണ്ട് ചെവിമുറിഞ്ഞ ലിജീഷ് പുറത്തേക്കോടി. പിന്നാലെ ഓടി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ലിജീഷിന്റെ നിലവിളി കേട്ട് ആളുകള്‍ കൂടുന്നതു കണ്ടപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ ചേദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്നും വിശദമായ കാര്യങ്ങള്‍ അറിയാനുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതിനായി ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഇരുവരുടെയും മൊബൈല്‍ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. കൂടാതെ ഇവരല്ലാതെ മറ്റാരെങ്കിലും സംഭവവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ചു വരികയാണ്. ഒന്നാം പ്രതി നിനോയാണ്. രണ്ടാം പ്രതിയായാണ് അനുശാന്തിയെ ചേര്‍ത്തിരിക്കുന്നത്. ഇരുവരേയും കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തരിക്കുകയാണ്.