Home » » ലക്‌നൗ : ഉത്തർപ്രദേശിലെ നിജമാപൂരിലെ അമർസിംഗ് എന്ന ബാലൻ ഗ്രാമവാസികൾക്ക് ഹനുമാന്റെ അവതാരമാണ്

ലക്‌നൗ : ഉത്തർപ്രദേശിലെ നിജമാപൂരിലെ അമർസിംഗ് എന്ന ബാലൻ ഗ്രാമവാസികൾക്ക് ഹനുമാന്റെ അവതാരമാണ്


ലക്‌നൗ : ഉത്തർപ്രദേശിലെ നിജമാപൂരിലെ അമർസിംഗ് എന്ന ബാലൻ ഗ്രാമവാസികൾക്ക് ഹനുമാന്റെ അവതാരമാണ്. അമർസിംഗിന്റെ നട്ടെല്ലിനൊടുവിലെ പന്ത്രണ്ടിഞ്ചുനീളമുള്ള വളർച്ചയായാണ് ഇതിന് കാരണം. പ്രദേശവാസികൾക്കൊപ്പം സമീപ പ്രദേശങ്ങളിലുള്ളവരും ഈ ബാലന്റെ അനുഗ്രഹം തേടി എത്തുന്നുണ്ട്.

പിന്നിൽ ഒരിഞ്ച് നീളത്തിലുള്ള വളർച്ചയുമായാണ് അമർസിംഗ് ജനിച്ചത്. അതിൽ രോമവും ഉണ്ടായിരുന്നു. പിന്നീട് കാലം കഴിഞ്ഞപ്പോൾ വാലിനും നീളം കൂടിവന്നു. ആദ്യമൊന്നും അമർസിംഗിന്റെ വാലിനെ വീട്ടുകാരും നാട്ടുകാരും കാര്യമായി എടുത്തിരുന്നില്ല. പക്ഷേ വാലിന്റെ നീളം കൂടിവന്നതോടെ സ്ഥിതിമാറി.

ദിവ്യത്വമില്ലെങ്കിൽ ഇങ്ങനെ ഉണ്ടാവില്ല എന്നാണ് അവർ പറയുന്നത്. അതോടെ അവർ അമർസിംഗിനെ ആരാധിക്കാൻ തുടങ്ങി. വർഷംതോറും വാലിന് രണ്ടിഞ്ച് നീളം കൂടാറുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. വളർച്ച ആദ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത് നീക്കം ചെയ്യാമെന്ന് ചിലർ ഉപദേശിച്ചതാണ്. പക്ഷേ, ദൈവത്തിന്റെ സമ്മാനമാണെന്ന് പറഞ്ഞ് രക്ഷിതാക്കൾ അതിന് തയ്യാറായില്ല. ഇപ്പോൾ വളർച്ച ശരിക്കുമൊരു വാലുപോലെയായി.