Home » » കുമളിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു

കുമളിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു

കുമളി: കുമളി ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പിച്ചു. തമിഴ്‌നാട് സ്വദേശിയായ അന്നലക്ഷ്മിയെ കുത്തിക്കൊന്ന കാമുകന്‍ മണികണ്ഠനാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

ഇന്നു കാലത്ത് എട്ട് മണിക്കാണ് സംഭവം. ഒരു സ്വകാര്യ ബസില്‍ കുമളി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയതാണ് മണികണ്ഠനും അന്നലക്ഷ്മിയും. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയും മണികണ്ഠന്‍ കത്തിയെടുത്ത് അന്നലക്ഷ്മിയുടെ വയറിലും മുതുകിലും കുത്തുകയുമായിരുന്നു. നാട്ടുകാരും ടാക്‌സി ഡ്രൈവര്‍മാരും ഓടിക്കൂടിയെങ്കിലും ഇവരെ കത്തിവീശി വിരട്ടിയ മണികണ്ഠന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പിന്തുടര്‍ന്ന നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ അന്നലക്ഷ്മി മണികണ്ഠനുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് മണികണ്ഠനുമായി അകന്ന അന്നലക്ഷ്മി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ മുന്‍ ഭര്‍ത്താവുമായി പുനര്‍വിവാഹത്തെക്കുറിച്ചും ആലോചിക്കുന്നുണ്ടായിരുന്നവത്രെ. ഇതാണ് മണികണ്ഠനെ ചൊടിപ്പിച്ചത്.