Home » » ജില്ലയുടെ റിലീസ് സമയം മാറ്റി

ജില്ലയുടെ റിലീസ് സമയം മാറ്റി

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആരാധകരിലേയ്‌ക്കെത്തുന്ന മോഹന്‍ലാല്‍- വിജയ് കൂട്ടുകെട്ടിന്റെ ജില്ലയുടെ റിലീസ് സമയം മാറ്റി. മുന്‍ നിശ്ചയപ്രകാരം വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിയ്ക്കാണ് സിനിമ ആരാധകര്‍ക്കായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ റീലീസ് രാവിലെ 5 മണിയിലേയ്ക്ക് മാറ്റി. 12 മണിയുടെ ഷോ കാണാന്‍ എത്തിയ ആരാധകരും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ പലയിടത്തും പ്രശ്‌നമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.