തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റു ചെയതു. കിളിമാനൂര്‍ സ്വദേശി അയ്യപ്പനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടുമണിയോടൊണ് സംഭവം.
ആശുപത്രിയില്‍ പഠനത്തിന്റെ ഭാഗമായി എത്തിയ പുണെ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഡ്യൂട്ടി കഴിഞ്ഞുവരികയായിരുന്ന ഡോക്ടറെ അയ്യപ്പന്‍ കയറിപ്പിടിക്കുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.