Home » » പൂര്‍ണനഗ്നരായി കടലില്‍ നീന്താനിറങ്ങി സ്ത്രീകളും പുരുഷന്മാരും

പൂര്‍ണനഗ്നരായി കടലില്‍ നീന്താനിറങ്ങി സ്ത്രീകളും പുരുഷന്മാരും


കൊടും ചൂടില്‍ നിന്നും രക്ഷ നേടാനായി കടലില്‍ നീന്താനെത്തിയത് എഴുന്നൂറോളം സ്ത്രീകളും പുരുഷന്മാരും. ഇതിലെന്തിനാ ആശ്ചര്യപ്പെടുന്നതെന്നല്ലേ... ? കൊടും ചൂടിനെ മറികടക്കാന്‍ ഇവര്‍ കടലിലെത്തിയത് പൂര്‍ണ്ണ നഗ്നരായിട്ടായിരുന്നു. എഴുന്നൂറോളം ഓസ്‌ട്രേലിക്കാരാണ് സിഡനിയിലെ ടാസ്മന്‍ കടലിലെത്തി അപൂര്‍വ്വ നീന്തല്‍ കാഴ്ച്ചവെച്ചത്. കടുത്ത ചൂടില്‍ നിന്നും രക്ഷനേടുന്നതിനൊപ്പം നല്ലൊരു ആഘോഷമാക്കാനുമാണത്രേ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. സിഡ്‌നിയിലെ ഡയമണ്ട് ആകൃതിയിലുള്ള മിഡില്‍ ഹെഡ് ദ്വീപിലാണ് എട്ട് മണിയോടുകൂടി എഴുന്നൂറോളം പേര്‍ പൂര്‍ണ്ണ നഗ്നരായി എത്തിയത്. 900 മീറ്റര്‍ നീന്തലായിരുന്നു പ്രധാന ഇനം. ചില സന്ദേശങ്ങള്‍ ഇവര്‍ പിന്‍ഭാഗത്ത് എഴുതി വെച്ചിരുന്നു... 'നഗ്നരായിട്ടാണ് ഞങ്ങള്‍ ജനിച്ചത്.... അതുകൊണ്ട് നഗ്നത കാണുന്നത് ആര് ശ്രദ്ധിക്കുന്നുവെന്നതാണ' പരിപാടിയില്‍ പങ്കെടുത്ത ഒരാളുടെ പ്രതികരണം. ഇന്നലെയാണ് പരിപാടി നടന്നത്. ഇത്തരത്തില്‍ സിഡ്‌നിയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ പരിപാടിയാണിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയുടെ നാഷണല്‍ പാര്‍ക്കിന് വേണ്ടി ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതില്‍ എഴുന്നൂറ്റമ്പതോളം ആളുകളാണ് പൂര്‍ണ്ണ നഗ്നരായി എത്തിയത്. യൂ ട്യൂബിലിട്ട കഴിഞ്ഞ ദിവസം നടന്ന നീന്തലിന്റെ വീഡിയോ ഇതിനോടകം തന്നെ 60 ലക്ഷത്തിലധികം പേരാണ് കണ്ടത്.