Home » » സരിത പറയുന്നു

സരിത പറയുന്നു

താൻ രാഷ്ട്രീയ വിലപേശൽ നടത്തിയിട്ടില്ലെന്ന് സരിത എസ് നായർ. തന്റെ ജീവന് ഭീഷണിയുണ്ട്. ജാമ്യത്തിനുള്ള പണം ലഭിച്ചത് ബന്ധുക്കളിൽ നിന്ന്. രണ്ട് ദിവസത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ തുറന്ന് പറയുമെന്നും സരിത അമ്പലപ്പുഴയിൽ പറഞ്ഞു. 
സരിത എസ് നായർ അമ്പലപ്പുഴ കോടതിയിൽ ഹാജരായി. അമ്പലപ്പുഴ സ്വദേശികളായ 13 പേരിൽ നിന്നായി 73 ലക്ഷം രൂപ തട്ടിയ കേസിലാണ് സരിത ഹാജരായത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം പൊലീസിന്റെയും മാധ്യമങ്ങളുടെയും കണ്ണു വെട്ടിച്ച് കഴിയുകയായിരുന്ന സരിത ഇന്ന് നാടകീയമായാണ് കോടതിയിൽ ഹാജരായത്. രാവിലെ 11.30ഓടെ അഭിഭാഷകന്റെ വാഹനത്തിലാണ് സരിതയെത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയ സരിതയെ മാധ്യമപ്രവർത്തകരിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് സംരക്ഷണം നൽകിയത് ശ്രദ്ധേയമായി. മുകളിൽ നിന്നുള്ള ഉത്തരവിനെ തുടർന്നാണ്‌ സുരക്ഷ നൽകിയതെന്നാണ് പൊലീസുകാർ പറയുന്നത്. 
പീപ്പിൾ എക്സ്‌ക്ളൂസീവ്. സരിതയ്ക്ക് ജയിൽ മോചിതയാകാൻ സർക്കാർ സഹായിച്ചതിന് പുതിയ തെളിവുകൂടി. സരിതയ്ക്കെതിരെ കൊട്ടാരക്കര കോടതിയിലും പ്രൊഡക്ഷൻ വാറണ്ട്. ജനുവരി 2 ന്റെ പ്രൊഡക്ഷൻ വാറണ്ട് പൊലീസ് മുക്കി. മാർച്ച് 10നകം സരിതയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പുതിയ പ്രൊഡക്ഷൻ വാറണ്ട് നൽകി.