Home »
» അച്ഛനെപ്പോലെയല്ല മകന്‍…!
ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ഡ്യൂപ്പ് വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കുന്ന താരമാണ് മമ്മൂട്ടി. എന്നാല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അത്തരക്കാരനല്ല. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ഡ്യൂപ്പിനെ വെയ്ക്കരുത് എന്നാണേ്രത ദുല്‍ഖറിന്റെ തീരുമാനം. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന അഞ്ജലി മേനോന്‍ ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ ചില ആക്ഷന്‍ സീനുകള്‍ ചെയ്തിരിക്കുന്നത് ഡ്യൂപ്പില്ലാതെയാണ്. ഈ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ബൈക്ക് സ്റ്റണ്ടുകളാണ് ബാംഗ്ലൂര്‍ ഡെയ്‌സില്‍ കാണാന്‍ കഴിയുക. ഡ്യൂപ്പിന്റെ സഹായമില്ലാതെ താന്‍ തന്നെ അത് ചെയ്യുമെന്ന് ദുല്‍ഖര്‍ നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നുവത്രേ. എന്തായാലും വരുംകാലങ്ങളിലും ദുല്‍ഖര്‍ സല്‍മാന്‍ കൂടുതല്‍ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യുമെന്നും എല്ലാറ്റിലും ഡ്യൂപ്പില്ലാത്ത ഒറിജിനല്‍ ആക്ഷന്‍ തന്നെ കാണാന്‍ സാധിയ്ക്കുമെന്നും പ്രതീക്ഷിയ്ക്കാം.