വാരണാസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ ഒസാമ ബിന്‍ലാദനും. ബിഹാര്‍ സ്വദേശിയായ ഈ ബിന്‍ലാദന്‍ രാം ഇന്ത്യ എന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ്. രൂപം കണ്ടാല്‍ മരിച്ച ബിന്‍ലാദന്‍ തിരിച്ചുവന്നോയെന്ന് സംശയം തോന്നുന്നത് സ്വാഭാവികം. അത്ര സാമ്യമുണ്ട് ബിഹാര്‍ സ്വദേശി മേരജ് ഖാലിദ് നൂറിന് ബിന്‍ലാദനുമായി.
പാറ്റ്‌നക്കാരനായ ബിസിനസുകാരന്‍ നൂര്‍ , ലാലുപ്രസാദ് യാദവിനോടും രാം വിലാസ് പസ്വാനോടും ഏറെയടുപ്പം പുലര്‍ത്തിയിരുന്നു. 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പസ്വാനുവേണ്ടിയും 2005ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ലാലുവിനുവേണ്ടിയും നൂര്‍ പ്രചാരണത്തിനും ഇറങ്ങി. പിന്നീട് ഇരുവരുമായും തെറ്റി. മുസ്ലീംവോട്ടുകള്‍ ആകര്‍ഷിക്കാന്‍ തന്നെ ഉപയോഗിച്ചശേഷം ഇരുവരും അവഗണിച്ചെന്നാണ് നൂറിന്റെ പരാതി.
അടുത്തിടെയാണ് രാം ഇന്ത്യ എന്ന പേരില്‍ നൂര്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചത്. ബിന്‍ലാദനുമായുള്ള സാമ്യം കൊണ്ട് ബിഹാര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ നൂര്‍ നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ വീണ്ടും വാര്‍ത്തയില്‍ ഇടംനേടുകയാണ്. -