Home » » ജയറാമിന്‍റെ അഭിനയം കാലഘട്ടത്തിന് യോജിച്ചതല്ലെന്ന്

ജയറാമിന്‍റെ അഭിനയം കാലഘട്ടത്തിന് യോജിച്ചതല്ലെന്ന്

തിരുവനന്തപുരം: കാലഘട്ടത്തിന് യോജിച്ച അഭിനയമല്ലാത്തിനാലാണ് നടന്‍ ജയറാമിന് സംസ്ഥാന അവാര്‍ഡ് നിഷേധിച്ചതെന്ന് ജൂറി അംഗവും സംഗീത നാടക അക്കാഡമി ചെയര്‍മാനുമായ സുര്യ കൃഷ്ണമൂര്‍ത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നത്തെ കാലത്തെ സിനിമയ്ക്ക് വേണ്ടത് അഭിനയമല്ല നാച്ചുറല്‍ ബിഹേവിംഗ് ആണെന്നും സൂര്യ കൃഷ്ണമൂര്‍ത്തി തനിയ്ക്ക് ജയറാമിനോട് വിദ്വേഷമുണ്ടെന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തനിയ്ക്ക് ജയറാമിനോട് യാതൊരു വിദ്വേഷവുമില്ല അദ്ദേഹത്തിനോടും ഭാര്യ പാര്‍വതിയോടും ചോദിച്ചാവല്‍ ഇക്കാര്യം അറിയാമെന്നും സൂര്യ കൃഷ്ണ മൂര്‍ത്തി. അവാര്‍ഡ് കമ്മിറ്റിയിലെ മെജോറിറ്റി ആള്‍ക്കാരും ജയറാമിന്റെ അഭിനയത്തിന് എതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അഭിനയത്തെക്കാളുപരി ബിഹേവിംഗിലേക്ക് ട്രെന്‍ഡ് മാറിയിട്ടുണ്ട്. ശിവാജി ഗണേഷനൊക്കെ അഭിനയിച്ച വല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറുന്നത് ഇന്നത്തെ പ്രേക്ഷന് ദഹിയ്ക്കുമോ എന്നും ജൂറി. അവാര്‍ഡ് ലഭിച്ച മറ്റ് രണ്ട് പേരുടേയും അഭിനയം ജയറാമിനെക്കാള്‍ വളരെ മികച്ചയായിരുന്നെന്നും ജൂറി. ഇന്നത്തെ സിനിമയ്ക്കും പ്രേക്ഷകനും വേണ്ടത് നാച്വറല്‍ ബിഹേവിംഗ് ആണെന്നും ജൂറി.