എന്നാല്‍ വധശിക്ഷ നടപ്പിലാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹൊസെയ്ന്‍സാദയുടെ മാതാപിതാക്കള്‍ ബാലാലിനു മാപ്പ് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ബാലാലിനു ജീവന്‍ തിരകെ കിട്ടിയത്. പരസ്യ വധശിക്ഷക്ക് സാക്ഷ്യം വഹിക്കാന്‍ അബ്ദുള്ള ഹൊസെയ്ന്‍സാദയുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. ഇറാനിലുള്ള നിയമമനുസരിച്ച് വധശിക്ഷയില്‍ പ്രതി കയറി നില്‍ക്കുന്ന പീഠം തള്ളിമാറ്റി ശിക്ഷ നടപ്പിലാക്കേണ്ടത് ഇരയുടെ ബന്ധുക്കള്‍ തന്നെയാണ്. ഇതനുസരിച്ച് ഹൊസെയ്ന്‍സാദയുടെ മാതാവ് തന്നെ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ പെട്ടന്നാണ് അത് സംഭവിച്ചത്. ഹൊസെയ്ന്‍സാദയുടെ മാതാവ് ബാലാലിന്റെ മുഖത്ത് ആഞ്ഞടിച്ചു. തുടര്‍ന്ന് ബാലാലിനു തങ്ങള്‍ മാപ്പ് നല്‍കുന്നതായി അറിയിച്ചു.ബലാലിന്റെ കഴുത്തില്‍ നിന്നും കൊലക്കയര്‍ അഴിച്ചുമാറ്റുകയും ചെയ്തു.
ബലാല്‍ കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെ ചെയ്തതായിരിക്കില്ലെന്നാണ് കൊല്ലപ്പെട്ട അബ്ദുള്ളയുടെ പിതാവ് പറയുന്നത്. കഴിഞ്ഞ ദിവസം തന്റെ മകന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് താനൊരു നല്ല സ്ഥലത്താണ് ഉള്ളതെന്നും പ്രതികാരത്തിന്റെ ആവശ്യമില്ലെന്നു തന്റെ ഭാര്യയോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇവരുടെ ഇളയ മകന്‍ പതിനൊന്നാം വയസ്സില്‍ ഒരു ബൈക്കപകടത്തില്‍ മരണപ്പെട്ടിരുന്നു. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ബലാലിന് ജയില്‍ ശിക്ഷ തുടര്‍ന്നും അനുഭവിക്കേണ്ടി വരും
.
.