Home » » അമ്മയ്ക്ക് വയസ്സ് 12, അച്ഛന് വയസ്സ് 13, മുത്തശ്ശിക്ക് വയസ്സ് 27

അമ്മയ്ക്ക് വയസ്സ് 12, അച്ഛന് വയസ്സ് 13, മുത്തശ്ശിക്ക് വയസ്സ് 27

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞാല്‍ ഒന്നും പറ്റില്ല, അതാണ് ഈ വാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍വച്ചവരുടെ കാര്യം. പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ചെറു പ്രായത്തില്‍ തന്നെ ഒരു കുട്ടിക്ക് മാതപിതാക്കളായത്. ഒരാഴ്ച മുന്‍പാണ് 12കാരിയായ പെണ്‍കുട്ടി കാമുകന്‍റെ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കുട്ടികള്‍ പ്രണയത്തിലായിരുന്നു. മകള്‍ക്ക് കുഞ്ഞ് പിറന്നതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശിയെന്ന ഖ്യാതി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സ്വന്തം. പെണ്‍കുട്ടിയുടെ അമ്മയുടെ പ്രായം 27 വയസ്സ്. പൂര്‍ണ ആരോഗ്യമുളള കുഞ്ഞിനാണ് പെണ്‍കുട്ടി ജന്മം നല്‍കിയത്. 2012 ലെ ക്രിസ്തുമസ് ദിനത്തിലാണ് പെണ്‍കുട്ടി കാമുകനെ പരിചയപ്പെടുന്നത്. അന്ന് പെണ്‍കുട്ടിയ്ക്ക് പത്ത് വയസായിരുന്നു പ്രായം. ഒരു വര്‍ഷത്തെ പ്രണയത്തിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

അമ്മയോടും മറ്റൊരു സ്ത്രീയോടുമൊപ്പമാണ് കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടി എത്തിയത്. കുട്ടിയ്ക്കും കാമുകനും പിന്തുണയുമായി ഇരുവരുടേയും വീട്ടുകാര്‍ ഒപ്പമുണ്ട്. കുഞ്ഞ് മകളെ പരിപാലിയ്ക്കുന്നതിന്റെ തിരക്കിലാണ് കുട്ടികളായ അച്ഛനും അമ്മയും. എന്തായലും തങ്ങളുടെ മക്കള്‍ ഇപ്പോഴും കടുത്ത പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ സംഭവം കുട്ടിക്കളിയല്ലെന്ന് ചുരുക്കം

എന്നാല്‍ പെണ്‍കുട്ടിയുടെ സഹപാഠികളാണ് ആകെ ഞെട്ടലിലായത്. കഴിഞ്ഞ മാസം അവസാനം വരെ പെണ്‍കുട്ടി ക്ലാസില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയെ കണ്ടാല്‍ ഗര്‍ഭിണി ആയിരുന്നെന്ന് തോന്നില്ലായിരുന്നുവെന്ന് സഹപാഠികള്‍. -