സിനിമയിലെത്തിട്ട് ദശകങ്ങളായെങ്കിലും ഇതുവരെ മോഹന്‍ലാല്‍ പെരുന്നയിലെത്തിയിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കിലും ഏതെങ്കിലും
മുന്നണിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് പോകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നതത്രെ. ഒരുപക്ഷെ ഇരുമുന്നണികളും അദ്ദേഹത്തെ പിന്തുണച്ചേക്കാം. ഇതിനുള്ള മാധ്യസ്ഥ ശ്രമം നടത്താന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സൂപ്പര്‍ താരം എന്‍ എസ് എസ് ആസ്ഥാനത്തെത്തിയതെന്ന് പറയപ്പെടുന്നു.
എല്‍ ഡി എഫ് പ്രതിനിധിയായി മമ്മൂട്ടിയും പാര്‍ലമെന്റിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സച്ചിനെപ്പോലെ അതിപ്രശസ്തര്‍ രാജ്യസഭയിലുള്ളപ്പോള്‍ തങ്ങള്‍ക്കുമെന്തുകൊണ്ട് അതില്‍ പങ്കുചേര്‍ന്നുകൂടാ എന്നതാണ് മലയാളത്തിലെ ഇരു സൂപ്പര്‍താരങ്ങളെയും ഇരുത്തിച്ചിന്തിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവരെ കൂടാതെ ഒന്നില്‍ കൂടുതല്‍ നടന്മാര്‍ മത്സരിക്കാനിടയുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു.

ഇന്നലെരാവിലെ പത്തരയോടെയാണ് എന്‍.എസ്.എസ് ആസ്ഥാനത്ത് മോഹന്‍ലാലും ജി സുകുമാരന്‍ നായരും കൂടിക്കാഴ്ച നടത്തിയത്. ഏകദേശം അരമണിക്കൂര്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രധാന്യമില്ലെന്ന് പറഞ്ഞെങ്കിലും രാഷ്ട്രീയപ്രവേശമായിരുന്നു ചര്‍ച്ച ചെയ്തതത്രെ. ഗണേശ്കുമാറിന്റെ മന്ത്രിസഭാ പ്രവേശനവും ചര്‍ച്ച ചെയ്തതായും അറിയുന്നു. മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പിരിഞ്ഞത്. മോഹന്‍ലാലിനൊപ്പം നടന്‍ ശ്രീകുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഉണ്ടായിരുന്നു.