എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബാഗേജ് നിയന്ത്രണം നീക്കി. ഗള്‍ഫ് സെക്ടറിലുള്ള യാത്രക്കാര്‍ക്ക് ഇനി 30 കിലോ വരെ ബാഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് ഇരുപതു കിലോയായി കുറച്ചിരുന്നു. അതേ സമയം ഗള്‍ഫ് സെക്ടറിലെ വിമാന നിരക്ക് വര്‍ധനയില്‍ സര്‍കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി കെസി വേണുഗോപാല്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം ഇതിനൊരു പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

