Home » » ഷക്കീല ദിലീപിന്റെ കടുത്ത ആരാധിക

ഷക്കീല ദിലീപിന്റെ കടുത്ത ആരാധിക

ഒരു ഒറിയന്‍ ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ ഷക്കീല വെള്ളിത്തിരയിലെത്തുന്നത്. താപ്പു എന്ന തമിഴ് ചിത്രത്തിന് ശേഷം പിന്നീട് അഭിനയിച്ചത് മലയാളത്തിലാണ്. നീലത്തടാകത്തില്‍ നിഴല്‍ പക്ഷികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഷക്കീല പിന്നെയും കുറെ ചിത്രങ്ങളില്‍ അഭിയിച്ചു. അവിടെ നിന്ന് കന്നടയിലും തെലുങ്കിലുമെല്ലാമെത്തി.
അടുത്തിടെ ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങി. അഭിനയത്തിലും അതിനുപുറത്തുമുള്ള ജീവിതത്തെ കുറിച്ചാണ് ഷക്കീല എന്ന പേരിട്ടിരിക്കുന്ന ആത്മകഥയിലൂടെ താരം പങ്കുവയ്ക്കുന്നത്. അതില്‍ ഷക്കീല എഴുതി, മലയാള നടന്‍ ദിലീപിന്റെ കടുത്ത ആരാധികയാണ് താനെന്ന്. ദിലീപിന്റെ ഏതെങ്കിലുമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ വളരെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരുവസരം കിട്ടിയില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ചിത്രത്തില്‍ ഹാസ്യതാരമായെത്താന്‍ താന്‍ തയ്യാറാണെന്ന് ഷക്കീല പറയുന്നു.
ഷക്കീല ദിലീപിന്റെ കടുത്ത ആരാധിക
ചില സത്യങ്ങള്‍ ആത്മകഥയിലൂടെ ഞാന്‍ ലോകത്തോട് വിളിച്ചു പറയമെന്നാണ് ഷക്കീല പറഞ്ഞിരുന്നു. സിനിമയില്‍ താന്‍ വെറും സ്ത്രീശരീരമായി മാറിപ്പോയതോടെ ജീവിതം ഇല്ലാതായിപ്പോയെന്ന് ആത്മകഥയില്‍ താരം പരമാര്‍ശിക്കുന്നുണ്ട്. എല്ലാ പ്രായക്കാരും തന്നെ വെറും ശരീരമായി മാത്രമാണ് കണ്ടതെന്നും പക്ഷേ അതില്‍ തനിയ്ക്ക് വിഷമമില്ലെന്നും അവര്‍ പറയുന്നു. തന്റെ സിനിമകളെല്ലാം അത്തരത്തിലുള്ളതായതുകൊണ്ടാണ് തനിയ്ക്ക് ശരീരം മാത്രമായി സിനിമയില്‍ കഴിയേണ്ടിവന്നതെന്നും ഷക്കീല പറയുന്നു.
ഒലിവ് പബ്ലിക്കേഷനാണ് ഷക്കീലയുടെ ആത്മകഥ പുറത്തിറക്കുന്നത്. ജീവിത്തില്‍ സംഭവിച്ച കാര്യങ്ങള്‍ താന്‍ പച്ചയായി എഴുതുമെന്നും വാനക്കാരുടെ അഭിപ്രായത്തെയോ വിമര്‍ശനത്തെയോ മുഖവിലയ്‌ക്കെടുക്കില്ലെന്നും ഷക്കീല പറഞ്ഞിരുന്നു. പൃഥ്വിരാജ് നായകനായ തേജ ഭായ് ആന്റ് ഫാമിലി എന്ന ചിത്രത്തില്‍ ഒരു അഥിതി വേഷമായാണ് ഒടുവില്‍ ഷക്കീല മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്.