Home » » പൂനം പാണ്ഡെയെ കുടിയന്മാർ ഓടിച്ചു

പൂനം പാണ്ഡെയെ കുടിയന്മാർ ഓടിച്ചു

ബാംഗ്ളൂർ: ബോളിവുഡ് നടിയും മോഡലും വിവാദനായികയുമായ പൂനം പാണ്ഡെയെ കുടിയന്മാർ ഓടിച്ചു. ബാംഗ്ളൂരിൽ പുതുവത്സര ആഘോഷങ്ങൾക്കിടെയുണ്ടായ സംഭവം പൂനം ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്. ആണുങ്ങളുടെ കടന്നാക്രമത്തിന്റെ ഭീകരമുഖമാണ് അന്നു താൻ ബാംഗ്ളൂരിൽ കണ്ടതെന്ന് പൂനം പറഞ്ഞു. 

തെക്കൻ ബാംഗ്ളൂരിലെ കനകപുരയിലെ ക്ളബ്ബിലായിരുന്നു ആഘോഷം. പരിപാടി തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആണുങ്ങൾ അഴിഞ്ഞാടാൻ തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു. നൂറോളം സെക്യൂരിറ്റിക്കാരെ എനിക്കായി നിയോഗിച്ചിരുന്നു. അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. പരിപാടി കഴിഞ്ഞയുടൻ റൗഡികൾ സ്റ്റേജിലേക്ക് ഇരച്ചു കയറി.  അവർ മനസു കൊണ്ട്  ചിന്തിക്കുന്നില്ലെന്നും ശരീരത്തിന്റെ മറ്റുചില ഭാഗങ്ങൾ കൊണ്ടാണ് ചിന്തിക്കുന്നതെന്നും അപ്പോൾ ഞാൻ മനസിലാക്കി.

ജീവിതത്തിൽ ഇത്രയും വേഗം ഞാൻ ഓടിയിട്ടില്ല. മുകളിലുള്ള എന്റെ മുറിയിലേക്ക് ഞാൻ ഓടി. ജനക്കൂട്ടം എന്നെ ഓടിച്ചു. ഞാൻ  മുറിയിലേക്ക്, പിന്നാലെ ആൾക്കൂട്ടം, അവരെ ഓടിച്ചുകൊണ്ട് സെക്യൂരിറ്റിക്കാർ... ആ കാളരാത്രി പൂനത്തിന് മറക്കാനാവുന്നില്ല. പൂനം പൊലീസിൽ പരാതി നൽകിയിട്ടില്ല. അല്പവസ്ത്രധാരിയായും ഉടുതുണിയഴിച്ചും അഭിനയിക്കുകയും ടി.വി ഷോകളിലും പൊതുവേദികളിലും പ്രത്യക്ഷപ്പെട്ട് പലകുറി വിവാദം സൃഷ്ടിച്ച താരസുന്ദരിയാണ് പൂനം.