Home » » ആലുവയില്‍ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി യുവതിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റില്‍

ആലുവയില്‍ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി യുവതിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റില്‍

കൊച്ചി: മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയ ശേഷം മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റില്‍. എറണാകുളം ആലുവ സ്വദേശി തങ്കച്ചനെയാണ് പൊലീസ് അറസ്റ് ചെയ്തത്. 

ദേഹാസ്വസ്ഥ്യത്തിനുള്ള മരുന്നെന്ന് പറഞ്ഞാണ് തങ്കച്ചന്‍ മകള്‍ക്ക് മരുന്ന് നല്‍കിയിരുന്നത്. അമിത മരുന്ന് കഴിച്ച് ഉറങ്ങുമ്പോഴായിരുന്നു ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്. ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിലെ വസ്ത്രങ്ങള്‍ മാറിക്കിടക്കുന്നത് ആവര്‍ത്തിച്ചപ്പോഴാണ് തന്നെ പീഡിപ്പിക്കുന്നത് സ്വന്തം അച്ഛനാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ കൊന്നുകളയുമെന്ന് തങ്കച്ചന്‍ മകളെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. 

അറസ്റിലായ തങ്കച്ചന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് യുവതി. 29 കാരിയായ ഇവര്‍ ഇറാക്കില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്ത് വരുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവര്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. മകളെ സ്ഥിരമായി പീഡിപ്പിച്ചിരുന്നതായി തങ്കച്ചന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. 

രണ്ടാം വിവാഹത്തില്‍ ഇയാള്‍ക്ക് പതിനാലും പതിനേഴും വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. ഇയാള്‍ക്ക് കൊച്ചിയില്‍ മറ്റൊരു ഭാര്യ കൂടിയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നാളെ തങ്കച്ചനെ കോടതിയില്‍ ഹാജരാക്കും.