ഏഴാം ക്ലാസ്സുകാരന്‍ ഉള്‍പ്പെടെ പത്തംഗ സംഘം പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിനിരയാക്കി.... 18 വയസ്സിന് താഴെയുള്ള കുട്ടികളോടൊപ്പം ഒമ്പതു പേര്‍ ചേര്‍ന്ന് പത്താം ക്ലാസ്സുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി. സംഭവവുമായയി ബന്ധപ്പെട്ട് 12 വയസ്സുകാരന്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയിലായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം നദിയില്‍ കുളിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ ആയുധം കാട്ടി പേടിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡിപ്പിക്കുന്ന രംഗവും ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായവരില്‍ ഏഴു പേര്‍ 13 നും 16 നും ഇടയില്‍ പ്രായമുള്ളവരാണ്. റാഞ്ചിയിലാണ് സംഭവം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് റാഞ്ചി പോലീസ് സൂപ്രണ്ട് ഭീം സെന്‍ പറഞ്ഞു.
Home »
» ഏഴാം ക്ലാസ്സുകാരന്‍ ഉള്‍പ്പെടെ പത്തംഗ സംഘം പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിനിരയാക്കി....

