ദുബായ്: യുഎഇ സര്‍ക്കാര്‍ അടുത്ത ഏഴ് വര്‍ഷത്തേക്കുള്ള തങ്ങളുടെ ദേശീയ അജണ്ട പുറത്തിറക്കി. യുഎഇ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം പതിന്മടങ്ങാക്കുമെന്നാണ് ദേശീയ അജണ്ടയിലെ മുഖ്യവസ്‌തുത. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍റാഷിദ് അല്‍മക്തൂമാണ് അജണ്ട പ്രഖ്യാപിച്ചത്. യു എ ഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാക്കി മാറ്റുക, സ്വകാര്യ മേഖലയില്‍ സ്വദേശീവത്കരണം ഇരട്ടിയാക്കുക, സ്വകാര്യ മേഖലയില്‍ മതിയായ തോതില്‍ എല്ലാവര്‍ക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക എന്നിവ അജണ്ടയില്‍ ഉള്‍പ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക മുന്നേറ്റത്തിനും പ്രാധാന്യം നല്‍കാനും, സ്മാര്‍ട്ട് ഫോണ്‍വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും അജണ്ടയില്‍ തീരുമാനമുണ്ട്. അജണ്ട പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനായി യുഎഇയിലെ ഏഴ് എമിറേറ്റുകളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി.
