Home » » ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ അറസ്റ്റില്‍

ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ അറസ്റ്റില്‍

ബാഗ്ലൂര്‍: ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പതിമൂന്നു വയസുകാരന്‍ അറസ്റ്റില്‍. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന കുട്ടിയാണ് പീഡനത്തിനിരയായത്.
ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കുട്ടിയെ പതിമൂന്നുകാരന്‍ കടന്നു പിടിച്ച് ടൗവ്വല്‍ ഉപയോഗിച്ച് മുഖം കെട്ടി. പിന്നീട് പണിനടക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മുത്തശ്ശിയോട് കാര്യം പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പട്ടതായി തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ തെറരച്ചിലില്‍ പതിമൂന്നുകാരന്‍ പിടിയിലാകുകയായിരുന്നു.