അമ്മായിയോട് പ്രണയം; അമ്മായിയുടെ സഹായത്തോടെ അമ്മാവനെ 22 കാരന്‍ കൊലപ്പെടുത്തി.... പ്രണയത്തിന് കണ്ണൂം മൂക്കുമില്ലെന്നു പറയാറുണ്ട്. ഇപ്പോള്‍ പ്രണയത്തിന് അമ്മായിയെന്നോ മുത്തശ്ശിയോന്നോ വ്യത്യാസവുമില്ലാതിയിരിക്കുകയാണ്. അമ്മായിയുമായുള്ള പ്രണയം മൂത്ത് 22കാരനാണ് അമ്മാവനെ കൊലപ്പെടുത്തിയിരിക്കുന്നത്. അതും അമ്മായിയുടെ സഹായത്തോടെ. അമ്മായിയോടുള്ള കടുത്ത പ്രേമത്താല്‍ അവരുടെ ഭര്‍ത്താവായ 36 കാരനെയാണ് 22 കാരന്‍ കൊലപ്പെടുത്തിയത്. മുംബൈയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് 22 കാരാനായ സൊഹാലി മൊഹറം അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. അലിഖാന്‍ മുംബൈ സ്വദേശിയാണ്. അലിഖാന്റെ അമ്മായിയായ സല്‍മയേയും പോലീസ് പിടികൂടി. സല്‍മയുടെ സമ്മത്തതോടെയും സഹായത്തോടെയുമാണ് 36 കാരനായ അമ്മാവനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

