2 വയസ്സുള്ള മകനെ പീഡിപ്പിച്ചു.... മകളുടെ കാമുകന്റെ ലൈഗീകാവയവം യുവതി മുറിച്ചു... രണ്ടു വയസുള്ള മകനെ പീഡിപ്പിച്ചതിനു മകളുടെ കാമുകന്റെ ലൈംഗീകാവയവം യുവതി മുറിച്ചു. കഞ്ചാവിനടിമയായ യുവതി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവാവിനെ ആക്രമിച്ചത്. ആദ്യം ഫോര്‍ക്ക് കൊണ്ട് ലൈംഗികാവയവത്തില്‍ കുത്തി. പിന്നീടു ബോക്‌സ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. 18 വയസുകാരനായ യുവാവിന്റെ ലൈംഗികാവയവം ഇന്‍ഡ്യാന സ്വദേശിയായ ബോണിത ലിന്‍ വെല മുറിച്ചത്. സാരമായി മുറിവേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഞ്ചാവിന്റെ ലഹരിയില്‍ യുവാവിനെ കൊലപ്പെടുത്താനായിരുന്നു ബോണിത ആദ്യം പദ്ധതിയിട്ടത്. പിന്നീട് ലൈംഗികാവയം മുറിച്ചുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു പാഠമായിരിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ബോണിത പോലീസിനു മൊഴി നല്‍കി. ജനനേന്ദ്രിയം മുറിക്കുമ്പോള്‍ താന്‍ കഞ്ചാവ് ലഹരിയിലായിരുന്നു എന്നും ബോണിത പറഞ്ഞു. തന്നെ ആക്രമിക്കുമ്പോള്‍ ബോണിതക്ക് ബോധം ഉണ്ടായിരുന്നില്ലന്നും ഭ്രാന്തുപിടിച്ചതു പോലെയായിരുന്നു അവരുടെ പെരുമാറ്റമെന്നും യുവാവ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ബോണിതയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ യുവാവിനെ പിടിച്ചു വെക്കുകയും ഒരാള്‍ ആക്രമിക്കുന്നത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു. മരത്തില്‍ പിടിച്ചുകെട്ടി വെടിവെച്ചു കൊന്നു ശരീരം മൃഗങ്ങള്‍ക്ക് തിന്നാന്‍ ഇട്ടുകൊടുക്കുമെന്നു പറഞ്ഞു ബോണിത ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. പിന്നീട് ഒന്നുകില്‍ ജീവന്‍ അല്ലങ്കില്‍ ലൈംഗികാവയവം, ഏതുവേണമെന്നു തീരുമാനിക്കാമെന്നായി. ഒടുവില്‍ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ബോണിതയുടെ മകളുടെ കാമുകനാണ് ഈ യുവാവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.