ഗര്‍ഭിണിയാണെന്നറിയാതിരിക്കാന്‍ തുണി കെട്ടി നടന്നു.... ഒടുവില്‍ 15 കാരി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രസവിച്ചു, പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ടോയ്‌ലറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് നിസാമ ബാദില്‍ നിന്നും പുറത്ത് വരുന്നത്. 15 വയസ്സുള്ള പെണ്‍ക്കുട്ടിയാണ് സ്‌കൂള്‍ ഹോസ്റ്റലില്‍ കുഞ്ഞിന് ജന്മം നല്‍കുകയും പുറം ലോകമറിയാതിരിക്കാന്‍ കുഞ്ഞിനെ ഹോസ്റ്റല്‍ ജനല്‍വഴി പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ നിസാമാബാദിലെ ഗേള്‍സ് റെസിഡന്‍സ് സ്‌കൂളിലാണ് സംഭവം. 15 വയസുമാത്രമുള്ള പെണ്‍കുട്ടി ചൊവ്വാഴ്ച്ചയാണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സംഭവം പുറത്തറിയാതിരിക്കാന്‍ നവജാതശിശുവിനെ ഹോസ്റ്റലിന്റെ ജനാലവഴി ടോയ്‌ലറ്റിലേക്ക് എറിയുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. പിതൃസഹോദരിയുടെ മകനുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അവധിക്ക് പെണ്‍കുട്ടി പ്രതിശ്രുത വരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിശ്രുതവരനുമായുള്ള ബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നാണ് പറയുന്നത്. സ്‌കൂളില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വയറ്റില്‍ തുണിവലിച്ചുമുറുക്കി കെട്ടിയാണ് ഗര്‍ഭം മറച്ചുവെച്ചത്. സ്‌കൂളിലെ നഴ്‌സിംഗ് ജീവനക്കാര്‍ക്കുപോലും ഇത് കണ്ടെത്താനായില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിച്ചു. പ്രസവത്തോടെ ആരോഗ്യസ്ഥിതി മോശമായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കൊലപ്പെടുത്തിയതിന് പെണ്‍കുട്ടിക്കെതിരെയും പീഡനത്തിന് പ്രതിശ്രുതവരനെതിരെയും പോലീസ് കേസെടുത്തു.
Home »
» ഗര്‍ഭിണിയാണെന്നറിയാതിരിക്കാന്‍ തുണി കെട്ടി നടന്നു.... ഒടുവില്‍ 15 കാരി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രസവിച്ചു, പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ടോയ്‌ലറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി.

