മുംബൈ: ശ്രീശാന്ത് നിരപരാധിയെന്ന് വിന്ദുധാരാ സിങ്ങിന്റെ വെളിപ്പെടുത്തല്‍. കോഴവിവാദത്തില്‍ ശ്രീശാന്തിനെ മനപ്പൂര്‍വ്വം ഉള്‍പെടുത്തുകയായിരുന്നുവെന്നാണ് വിന്ദുധാരാ സിങ് പറയുന്നത്. ശ്രീ 100 ശതമാനവും നിരപരാധിയാണെന്ന് പറഞ്ഞു. ശ്രീശാന്തിനെതിരെ നടന്നത് മനപ്പൂര്‍വ്വമായ പ്രചാരണമാണെന്നും വിന്ദു പറയുന്നുവിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിസീ.ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് വിന്ദു ഇക്കാര്യങ്ങള്‍ പറയുന്നത്. ഒത്തുകളി വിവാദം യഥാര്‍ഥത്തില്‍ ശരദ് പവാറും എന്‍ ശ്രീനിവാസനും തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിരുനെന്നും വിന്ദു പറയുന്നു.
ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെച്ചതില്‍ വന്‍ നഷ്ടമുണ്ടായെന്നും എന്നാല്‍ ഐ.പി.എല്‍ തന്നെ ഒത്തുകളിയാണെന്ന് മെയ്യപ്പന്‍ മനസ്സിലാക്കിയെന്നും ഐ.പി.എല്‍ ടീമുടമകളില്‍ വാതുവെയ്പിനെക്കുറിച്ച് അറിവുള്ളതും നേരിട്ട് പങ്കെടുത്തതും വിജയ് മല്യയായിരുനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
