Home » » വീട് കേന്ദ്രികരിച്ച്‌ പെണ്‍വാണിഭം ; അമ്മയും മകളും അറസ്റ്റില്‍

വീട് കേന്ദ്രികരിച്ച്‌ പെണ്‍വാണിഭം ; അമ്മയും മകളും അറസ്റ്റില്‍

വെഞ്ഞാറമൂട് : സ്വന്തം വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തങ്ങള്‍ നടത്തിവന്ന അമ്മയെയും അവരുടെ പതിനേഴു വയസുമാത്രം പ്രായമുള്ള മകളെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു .

വെഞ്ഞാറമൂട് വള്ളുമണ്ണടിക്ക് സമീപത്താണ് സംഭവം. നാട്ടുകാര്‍ പിടികൂടുന്ന സമയം ഇടപാട്കാരായ നാല് യുവാക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ രാപ്പകല്‍ ഭേദമില്ലാതെ യുവാക്കള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ചു ഇന്നലെ രാത്രി പത്തുമണിയോടെ ഇവരുടെ വീട് വളയുകയായിരുന്നു .നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലിസ്‌ സ്ഥലത്തെത്തി സ്ത്രീയെയും മകളെയും ഇടപാട്കാരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.എന്നാല്‍ പോലിസ്‌ എത്തുന്നതിന് മുന്‍പ്‌ രണ്ടു യുവാക്കള്‍ രക്ഷപ്പെട്ട് പോയതായി നാട്ടുകാര്‍ പറയുന്നു.