Home » » ഹോളിവുഡ് താരം പോള്‍ വാക്കര്‍ ലോസ് ഏയ്ഞ്ചല്‍സിലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു.

ഹോളിവുഡ് താരം പോള്‍ വാക്കര്‍ ലോസ് ഏയ്ഞ്ചല്‍സിലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു.

ലോസ് ഏയ്ഞ്ചല്‍സ്: ഹോളിവുഡ് താരം പോള്‍ വാക്കര്‍ ലോസ് ഏയ്ഞ്ചല്‍സിലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഫാസ്റ്റ് ഫ്യുരിയസ് സീരിസിലെ പ്രകടനമാണ് പോളിനെ ലോക പ്രശസ്തനാക്കിയത്.
പോളും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൊട്ടിത്തെറിച്ചു. പോളും സുഹൃത്തും സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു.
സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാര്‍ ഷോയില്‍ പങ്കെടുക്കാന്‍ ലോസ് ഏയ്ഞ്ചല്‍സില്‍ എത്തിയതായിരുന്നു പോള്‍.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ ചിത്രത്തിന്റെ ആറുഭാഗങ്ങളിലും പോള്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പുതിയ പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.