കൊച്ചി: ആലുവയില്‍ വൃദ്ധയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസി അടക്കം രണ്ട് പേര്‍ അറസ്റില്‍. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഒരാള്‍ കൂടി പിടിയാലാകാനുണ്ട്.
കഴിഞ്ഞ 21നാണ് ആലുവ എടത്തലയില്‍ നബീസയെന്ന 65 കാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. രണ്ട് വിവാഹം കഴിച്ച് മൊഴി ചൊല്ലപ്പെട്ട നബീസ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അയല്‍വാസിയായ സുരേന്ദ്രന്‍ പലപ്പോഴും നബീസ ശല്യപ്പെടുത്തുമായിരുന്നു്വന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ നബീസ സ്വത്ത് വിറ്റ് പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം കൈക്കലാക്കാനായി സുരേന്ദ്രന്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ പ്രമോദിന്റെ സഹായത്തോടെ 21ന് രാത്രി നബീസയെ ആക്രമിച്ചതായി പൊലീസ് പറഞ്ഞു.

വൃദ്ധയെ ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നതായി പൊലീസ് പറഞ്ഞു. ഈ ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചതും പ്രതികള്‍ ഒളിവില്‍ പോകാന്‍ അവസരം ഒരുക്കിയത് ഗിരീഷ് ആയിരുന്നു. ആലുവ ഡിവൈഎസ്പി സനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കോഴിക്കോട്ട് നിന്നും പിടികൂടിയത്. പ്രമോദിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.