കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കലാഭവന്‍ മണി കസ്റ്റംസ് ഉദ്യോഗസ്ഥരെ അപമാനിച്ചതായി പരാതി. കയ്യിലുണ്ടായിരുന്ന ബ്രേസ്‌ലറ്റ് മണി ഉദ്യോഗസ്ഥരുടെ മുഖത്തേക്ക് വലിച്ചെറഞ്ഞെന്നാണ് പരാതി. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയായിരുന്നു മണിയുടെ മോശം പെരുമാറ്റം. കുവൈത്തില്‍ നിന്ന് മടങ്ങി വരവെ കൈയ്യിലുണ്ടായിരുന്ന ബ്രേസ്‌ലെറ്റ് സ്വര്‍ണ്ണമാണോ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ മണി ബ്രേസ്‌ലെറ്റ് ഉദ്യോഗസ്ഥരുടെ നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു. ബ്രേസ്‌ലെറ്റിന് ആവശ്യമായ രേഖകളില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 182 ഗ്രാം തൂക്കമുള്ള ബ്രേസ്‌ലെറ്റ് സര്‍ക്കാരിലേക്ക് കണ്ടു കെട്ടുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

